19 – മെല്ലെക്കത്തുന്ന തിരിപോലെ ലോകകപ്പിനു തുടക്കം

CLick here to listen

ലോകകപ്പ് സ്പെഷൽ: എന്നും നിരാശയോടെ മാത്രം വിടവാങ്ങിയിട്ടുള്ള ഇംഗ്ലന്റും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോൾ ഒരു താരോദയവും ഒരതുല്യമായ ക്യാച്ചും; ഏകപക്ഷീയമായ മൽസരങ്ങളിൽ ബൗൺസറുകൾ, കാർടിഫിലെ പച്ചപരവതാനി, പുത്തൻപഠാൻമാർ ശിരസ്സുയർത്തി, സടകുടഞ്ഞ് വിന്റീസ്, മറ്റു വാർത്തകൾ

 

എപിസോട് 18 – അനിയൻബാവമാർ ഞെട്ടിപ്പിക്കുമോ? ആരാവും വിക്കറ്റുകൾ കൊയ്യുക?

Episode 18 – Click here to listen

2007-ലും 2011-ലും അനിയൻമാരായ ബംഗ്ലാദേശും അയർലന്റും ചേട്ടൻമാരെ തോൽപ്പിച്ച മാച്ചുകളിലേക്ക് ഒരു തിരനോട്ടം, 2019 – ആർക്കാണ് ശക്തമായ ബോളിംഗ് കോമ്പിനേഷൻ?

എപിസോട് 17 – ആരായിരുന്നു ഐ.പീ.എല്ലിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?

Episode 17 – Click here to listen

ലോകകപ്പിനു മുൻപ് 2019-ലെ ഐ.പി.എല്ലിലേക്ക് ഒരു തിരനോട്ടം.

 

എപിസോട് 15 – ക്രിക്കറ്റ് സംസ്കാരം

Click here to listen

ചുറ്റുമുള്ളവരേക്കാൾ വിശുദ്ദരാവണമെന്നാണ് ഇന്നത്തെ ക്രിക്കറ്റർമാരിൽനിന്നുമാവശ്യപ്പെടുന്നത്. മയക്കുമരുന്നുപയോഗത്തിനായുള്ള ഹെയിൽസിന്റെ സസ്‌പെൻഷനിലും ഈ  സാംസ്കാരിക നവോഥാനത്തിനുള്ള ശ്രമം
പ്രത്യക്ഷമാണ്.
ലോകകപ്പ് ഓർമകളിൽ, ’92 ൽ പറന്നിറങ്ങിയ വിപ്ലവനായകൻ.
ഐ. പീ. എൽ വാർത്തകളിൽ, പ്ലേയോഫിലെ നാലാം സ്ഥാനം മോഹിക്കുന്ന രണ്ട് ടീമുകൾ.

 

എപിസോട് 14 – റ്റോപ്പ് ഓർടറുകളിൽ റ്റോപ്പൻ ആര്?

Episode 14 – Click here to listen

സച്ചിന് 49 ഏകദിന സെഞ്ചുറികളാണുള്ളത്. ലോകത്തെ വിറപ്പിച്ച പല ബോളർമാരെയും കീഴടക്കിയിട്ടുണ്ട്. എങ്കിലും 1999-ൽ ദുർബലരായിരുന്ന കെനിയക്കെതിരെയുള്ള ഇന്നിംഗ്സിന്നും മായാത്തയോർമയാണ്. വികാരനിർഭരമായ ആ നിമിഷങ്ങളെ ഒരച്ചനും മകനും ഓർക്കുന്നു.

2019-ൽ ആർക്കാണ് മികച്ച റ്റോപ്പ് ഓർടർ?

ഐ.പി.എല്ലിൽ പ്ലേയോഫിൽ പ്രവേശിക്കാനുള്ള തിക്കുംതള്ളും

എപിസോട് 13 – റോയലുമാരുണ്ടാവുമോ ലോകകപ്പിൽ?

Click here to listen

ലോകകപ്പ് സിലക്ഷൻ വാർത്തകൾക്കായി ചെവികോർത്തിരുന്ന മൂന്ന് വിദേശകളിക്കാർ രാജസ്ഥാൻ റോയൽസ് ടീമിലുണ്ട് – സ്മിത്ത്, റ്റർണർ, ആർച്ചർ എന്നിവരുടെ ഐ പി എൽ കഥകൾ കേൾക്കാം. വെങ്കും സാങ്കറും 1992-ൽ ദക്ഷിണാഫ്രിക്ക സിട്നിയിൽ നേരിട്ട ദൗർമാഗ്യത്തെയോർക്കുന്നു. മറ്റ് ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.

എപിസോട് 12 – ശങ്കറുണ്ട് പന്തില്ല, റാഹുലുണ്ട് റായുടുവില്ല

Click here to listen

അടുത്ത മാസം ഇംഗ്ലന്റിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ സ്ക്വാടിനെ തിരഞ്ഞെടുത്തപ്പോൽ ശങ്കർ, കാർത്തിക്ക്, റാഹുൽ, ജടേജ എന്നിവർ ഇടം നേടിയപ്പോൾ റിഷബ് പന്തിനും അമ്പത്തി റായുടുവിനും നിരാശ. ഐ പി എൽ വാർത്തകൾ ചുരുക്കത്തിൽ.

എപിസോട് 10 – ക്രിക്കറ്റിന്റെയാത്മാവിനെക്കണ്ട രവിചന്ദ്രൻ അശ്വിൻ

Click here to listen

വീണ്ടുമൊരിക്കൽ ബോളെറിയുന്നതിന് മുൻപ് ബോളിംഗ് ക്രീസിൽ വച്ച് ജോസ് ബട്ട്ലർ റണ്ണൗട്ടായി. തുടർന്നുണ്ടായ വിവാദത്തിൽ ഭൂരിഭാഗം വിമർശനവും ഒഴുകിയത് ബോളറായ അശ്വിനുനേർക്കാണ്. മങ്കദിംഗ് വിവാദങ്ങളെന്നും അങ്ങനെതന്നെയാണ് നടന്നിട്ടുള്ളത്. ഐ.പീ.എൽ വിവാദങ്ങളും വാർത്തകളും ചുരുക്കത്തിലിവിടെ കേൾക്കാം.

 

എപിസോട് 9 – താജ് മലിക്ക് കണ്ട സ്വപ്നം

Episode 9 – Click here to listen

അഫ്ഗാൻ ക്രിക്കറ്റിന്റെ ലഘു ചരിത്രം: ഒന്നിനുപിറകെയൊന്നായി യുദ്ധങ്ങൾ താറുമാറാക്കിയ, ക്രിക്കറ്റ് പാരമ്പര്യം തീരെയില്ലാത്ത അഫ്ഗാനിസ്ഥാൻ എങ്ങനെയാണ് ഇത്ര പെട്ടന്ന് ക്രിക്കറ്റിന്റെ അണിയറയിൽ പ്രവേശിച്ചത്? 1987ൽ കോർട്ട്ണി വാൾഷ് എങ്ങനെയാണ് മാന്യതയുടെ പര്യായമായത്? ഐ.പി.എൽ വാർത്തകൾ, ദക്ഷിണാഫ്രിക്കയിലേയും, യൂ ഏ ഈയിലേയും മാച്ചുകൾ.

എപിസോട് 7.5 – ഖവാജ കോലിയെ റാഞ്ചി, മൊഹാലിയിലെ ടർണർ

Click here to listen

വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ തോൽവി, വിന്റീസ്-ഇംഗ്ലന്റ് റ്റീ-20 മാച്ചുകൾ, ടെഹറാടൂണിൽ അയർലന്റും അഫ്ഗാനിസ്ഥാനും.

എപിസോട് 7 – വിനോദ് റായിക്ക് ടോളിയുടെ ഹലോ

Click here to listen

സൗത്താഫ്രിക്കയെ 21 വർഷത്തേക്ക് ഒറ്റപ്പെടുത്തിയതു പോലെ പാകിസ്ഥാനേയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വിനോദ് റായിക്കൊരു ചെറിയ ചരിത്രപാഠം. വെങ്കും സാർക്കറും പരിപാടിയിൽ സിട്നിയിൽ നടന്ന ഇന്റിയ-പാകിസ്ഥാൻ മാച്ചിൽ, വിക്കറ്റിനു പിന്നിൽ നിന്നുമുള്ള മോറേവിളികൾ.